Newsperseconds.com

ചെഞ്ചേലില്‍ ചേലക്കര ചെങ്കോട്ട; വയനാട്ടില്‍ തോരോട്ടം നിര്‍ത്താതെ പ്രിയങ്കഗാന്ധി; പാലക്കാട് സസ്‌പെന്‍സ് ത്രില്ലറില്‍ കയ്യടി നേടി രാഹുല്‍ മാങ്കൂട്ടത്തില്‍

Untitled 1

വാശിയേറിയ പ്രചരണങ്ങള്‍ക്കും വാക്ക്‌പോരുകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ പ്രിയങ്കഗാന്ധി തേരോട്ടം തുടരുന്നത്. പിന്നില്‍ വരുന്നവര്‍ക്ക് ഒന്ന് തൊടാന്‍ പോലും ആകാത്ത വിധത്തിലാണ് പ്രിയങ്കയുടെ കുതിപ്പ്. പാലക്കാട്ടെ ഞാണിന്മേല്‍ കളിയില്‍ ബിജെപിയുടെ മേല്‍ക്കൈ തകര്‍ത്തെറിഞ്ഞ് രാഹുല്‍ മാങ്കുട്ടത്തില്‍ മുന്നിലെത്തി. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവില്‍ പാലക്കാട് ലീഡ് ചെയ്യുന്നത്. പാലക്കാടിന്റെ മണ്ണില്‍ രാഹുല്‍ സ്ഥാനമുറപ്പിച്ച മട്ടിലാണ് നേതാക്കളും. ഷാഫിയുടെ പാത പിന്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടിനെ സ്വന്തമാക്കിയിരിക്കുകയാണ്. ചേലക്കരയെ ചെങ്കടലാക്കി ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെ യു ആര്‍ പ്രദീപ് ആധിപത്യം തുടരുന്നത്.

ചേലക്കരയില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്. വോട്ടെണ്ണലില്‍ ഇതുവരെ രമ്യ ഹരിദാസിന് ലീഡ് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. 13 റൗണ്ട് ആണ് ചേലക്കരയില്‍ എണ്ണുന്നത്. എല്‍ഡിഎഫ് വിജയം ഉറപ്പിച്ച് ചേലക്കരയില്‍ പലയിടത്തും സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു യു ഡി എഫ്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായ ലീഡാണ് പ്രിയങ്ക ഗാന്ധി നിലനിര്‍ത്തുന്നത്. ഏഴ് മാസത്തെ ഇടവേളയില്‍ തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്.

Share this Article

Leave a Comment