Newsperseconds.com

നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടം; മദ്യലഹരിയില്‍ മയങ്ങിപ്പോയെന്ന് കുറ്റസമ്മതം നടത്തി ക്ലീനര്‍ അലക്‌സ്

Untitled 1

തൃശ്ശൂര്‍: നാട്ടികയില്‍ തടിലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ കുറ്റസമ്മതം നടത്തി ക്ലീനര്‍. അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ മയങ്ങിപ്പോയതാണെന്ന് ക്ലീനര്‍ അലക്‌സ് സമ്മതിച്ചു. വാഹനം എന്തിലോ തട്ടുന്ന പോലെ തോന്നിയപ്പോള്‍ വെട്ടിച്ചതാണെന്നും 20 സെക്കന്റോളം കണ്ണടച്ചു പോയെന്നും കുറ്റസമ്മതം നടത്തി. നിലവിളി ശബ്ദം കേട്ടതോടെ രക്ഷപെടാന്‍ നോക്കിയെന്നും അലക്‌സ് കുറ്റസമ്മതം നടത്തി. അപകട സമയത്ത് അലക്‌സാണ് വാഹനം ഓടിച്ചിരുന്നത്. കണ്ണൂര്‍ ആലങ്കോട് സ്വദേശിയാണ് അറസ്റ്റിലായ അലക്‌സ്. സംഭവത്തില്‍ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ രണ്ടു ദിവസത്തിനകം കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെ നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയ പാതയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. ഈ ഭാഗം ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇവ തകര്‍ത്താണ് തടി കയറ്റിയെത്തിയ ലോറി ഇടിച്ചുകയറിയത്.

Share this Article

Leave a Comment