ബെംഗളൂരു: അസമില്‍ നിന്നുള്ള വ്‌ലോഗര്‍ മായാ ഗൊഗോയിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആരവ് പോലീസ് പിടിയില്‍. യുവതിയുടെ കാമുകനും കണ്ണൂര്‍ സ്വദേശിയുമായ ആരവ് ഹനോയി ഒളിവിലായിരുന്നു. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കണ്ണൂര്‍ സ്വദേശിയായ ആരവ് ഹനോയിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
മായയെ കൊലപ്പെടുത്തിയതിന് ശേഷം ഹനോയ് അവളുടെ ചേതനയറ്റ ശരീരവുമായി രണ്ട് ദിവസം ഇന്ദിരാനഗര്‍ ഏരിയയിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്നുവെന്നും മൃതദേഹത്തിന് മുന്നില്‍ ഇരുന്ന് സിഗരറ്റ് വലിച്ചുവെന്നും പോലീസ് വെളിപ്പെടുത്തി. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മായ കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. രണ്ട് ദിവസത്തോളം ഹനോയ് അവളുടെ ശരീരത്തോടൊപ്പം പുകവലിച്ചും അവളുടെ അരികിലിരുന്നും താമസിച്ചുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നവംബര്‍ 23 ന് ദമ്പതികള്‍ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുന്നത് കെട്ടിടത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.