കാക്കനാട്: യാത്രക്കാരനോട് കൂലിയായി അധികപണം വാങ്ങിച്ച ഡ്രൈവര്‍ക്ക് എട്ടിന്റെ പണികൊടുത്ത് മോട്ടോര്‍വാഹനവകുപ്പ്. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍ തുക പിഴയായും ഈടാക്കുകയും ചെയ്തു.
പുതുവൈപ്പ് ബീച്ചില്‍ നിന്നും പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ റോബിന്‍ എന്ന യാത്രക്കാരന്‍ ഓട്ടം വിളിച്ചത്. 50 രൂപ കൂടുതല്‍ വാങ്ങിയത് റോബിന്‍ ചോദ്യം ചെയ്‌തെങ്കിലും ഡ്രൈവര്‍ 400 രൂപ പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് വാങ്ങിച്ചു. തുടര്‍ന്ന് യാത്രക്കാരന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ എറണാകുളം ആര്‍ടിഒ ടി എം ജേഴ്സന്റെ നിര്‍ദേശപ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ എസ് ബിനു ഡ്രൈവറെ വീട്ടിലെത്തി പ്രജിത്തിനെ പിടികൂടുകയായിരുന്നു. ശേഷം 5,500 രൂപ പിഴയും ചുമത്തി.