തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്സി (മെഡിറ്റനേറിയന്‍ ഷിപ്പിങ് കമ്പനി) യുടെ രണ്ടു കപ്പല്‍ എത്തും. ഏഷ്യയെയും യൂറോപ്പിലെ തുറമുഖങ്ങളെയും ബന്ധിപ്പിച്ച് നടത്തുന്ന ജേഡ് സര്‍വീസില്‍പ്പെട്ട കപ്പലുകളും യൂറോപ്പിനെയും ഏഷ്യയിലെ കിഴക്കന്രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഡ്രാഗണ്‍ സര്‍വീസില്‍ ഉള്‍പ്പെട്ട കപ്പലുകളുമാണ് വിഴിഞ്ഞത്ത് ആഴ്ചയില്‍ എത്തുകയെന്ന് എംഎസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജേഡ് സര്‍വീസില്‍ 16 കപ്പലുകളാണ് ഉള്ളത്. മെഡിറ്റനേറിയനിലേക്ക് മടങ്ങുന്നതിന് മുമ്പായിരിക്കും കപ്പല്‍ വിഴിഞ്ഞത്ത് എത്തുക. ഈ സര്‍വീസില്‍പ്പെട്ട മദര്‍ഷിപ്പുകളുടെ കണ്ടെയ്നര്‍ വഹിക്കാനുള്ള ശേഷി 23656- 24346 ടിഇയുവിന് ഇടയിലായിരിക്കും. ഡ്രാഗണ്‍ സര്‍വീസില്‍ 18 കപ്പലുകളുണ്ട്. ഇവയുടെ കണ്ടെയ്നര്‍ വഹിക്കാനുള്ള ശേഷി 8605- 16200 ടിഇയുവിനും ഇടയിലാകും.