Newsperseconds.com

സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം; ഇന്ത്യ എല്ലാക്കാലത്തും നിലനിന്നത് പല്‌സതീന്‍ ജനതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

Untitled Design (22)

സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം. പലസ്തീന്‍ ജനതയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളന വേദിയിൽ പറഞ്ഞു. ഇന്ത്യ എല്ലാക്കാലത്തും നിലനിന്നത് പല്‌സതീന്‍ ജനതയ്‌ക്കൊപ്പമാണെന്നും പലസ്തീനിലെ ജനങ്ങളോടുള്ള കൊടുംക്രൂരതയ്‌ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്നും
മുഖ്യമന്ത്രി വ്യക്തമാക്കി.

സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യമുള്ള പാരമ്പര്യമുള്ള നാടാണ് കോഴിക്കോട്. അതുകൊണ്ടാണ് സമ്മേളനം കോഴിക്കോട് സംഘടിപ്പിച്ചത്. പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ് എന്നും ഇന്ത്യ നിന്നിട്ടുള്ളത്. എന്നാൽ കേന്ദ്രം ഈ നിലപാട് മാറ്റുകയാണ്. ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടാകരുത്. ഇസ്രയേലിന്റെ പലസ്തീന്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Share this Article

Leave a Comment