Newsperseconds.com

കളമശ്ശേരി സ്ഫോടനക്കേസ്; സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു

Untitled Design (24)

കളമശ്ശേരി സ്ഫോടനക്കേസിൽ നിർണായക തെളിവുകൾ പ്രതി ഡൊമിനിക് മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള റിമോട്ടിൽ എ, ബി എന്നും രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകൾ ഉണ്ട്.

ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ കളമശ്ശേരിയിൽ സ്ഫോടനം നടത്തിയത്. സ്ഫോടന ശേഷം സ്വന്തം വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിയത് സ്വന്തം വാഹനത്തിലായിരുന്നു. ഈ വാഹനത്തിനുള്ളിൽ റിമോട്ടുകൾ മാർട്ടിൻ സൂക്ഷിച്ചിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ വാഹനത്തിൽ കണ്ടെത്തിയത്.

ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. നാലു പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.

Share this Article

Leave a Comment