തിരുവനന്തപുരം: കര്‍ഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്. കേരളീയത്തിനു ചിലവിട്ട 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനാകുമായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.