Newsperseconds.com

ആര്യങ്കാവ്, അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രങ്ങളിലേയ്ക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ

Achankovil

പുനലൂര്‍: ശബരിമലയോളം തന്നെ പ്രശസ്തമായ ആര്യങ്കാവ്, അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രങ്ങളിലേയ്ക്കുള്ള തിരുവാഭണ ഘോഷയാത്ര നാളെ രാവിലെ 9.30ന് പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. രാവിലെ 7 ന് സ്‌ട്രോംങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ദേവസ്വം അധികൃതരുടേയും ഉപദേശക സമിതി ഭാരവാഹികളുടേയും സാന്നിധ്യത്തില്‍ പുറത്തെടുത്ത് ക്ഷേത്രത്തില്‍ പ്രത്യേകമായി അലങ്കരിച്ച പന്തലില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കും.

തുടര്‍ന്ന് 9.30 ന് വ്രതനിഷ്ഠയോടെ എത്തിയ അയ്യപ്പഭക്തര്‍ തിരുവാഭരണ പേടകങ്ങള്‍ തലച്ചുമടായി അലങ്കരിച്ച വാഹനങ്ങളില്‍ എത്തിച്ച് കേരളാ – തമിഴ് നാട് പോലീസ്, ദേവസ്വം അധികൃതര്‍, ക്ഷേത്ര ഉപദേശക സമിതി, നൂറുകണക്കിന് വാഹനങ്ങള്‍, താലപ്പൊലി, മുത്തുക്കുട, പഞ്ചവാദ്യം, ആന എന്നിവയുടെ അകമ്പടിയില്‍ ഘോഷയാത്രയായി നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ, കെ.എസ്.ആര്‍.ടി.സി, ഭീമാ ജുവലേഴ്‌സ്, തൂക്കുപാലം, അയ്യപ്പസേവാസംഘം മറ്റ് സന്നദ്ധ സംഘടനകളുടെയും, ക്ഷേത്രോപദേശക സമിതികളുടേയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തെന്മല വഴി ആര്യങ്കാവ് ക്ഷേത്രത്തിലെ തിരുവാഭരണം ഇറക്കി വച്ച് ഘോഷയാത്ര തമിഴ്‌നാട്ടിലെ കോട്ടവാസല്‍, ചെങ്കോട്ട, തെങ്കാശി,പമ്പിളി, മേക്കര ,തിരുമല ക്കോവില്‍ വഴി വൈകിട്ട് 6.30ന് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും.

തിരുവാഭരണം ഇരുക്ഷേത്രങ്ങളിലെയും ദേവന് ചാര്‍ത്തുന്നതോടെ ക്ഷേത്രോത്സവത്തിന് ആരംഭമാകും. നാളെ നടക്കുന്ന തിരുവാഭരണ ഘോഷയാത്ര ചടങ്ങുകള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പുനലൂരില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ആഘോഷ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനലൂര്‍ ഗ്രൂപ്പ് അസി.കമ്മീഷണര്‍ ജെ.ഉണ്ണികൃഷ്ണന്‍ നായര്‍, ആഘോഷ കമ്മറ്റി രക്ഷാധികാരികളായ എന്‍.വേണുഗോപാല്‍, പി.ജി.വാസുദേവനുണ്ണിഎസ്.മണികണ്ഠന്‍, ബി.വിജയന്‍ പിള്ള (ചെയര്‍മാന്‍)ബി. ജ്യോതിനാഥ് (കണ്‍വീനര്‍) എം.ശ്രീരാജ്, ബി.പ്രമോദ് കുമാര്‍ (പബ്ലിസിറ്റി കണ്‍വീ നേഴ്‌സ്)എന്നിവര്‍ പങ്കെടുത്തു.

Share this Article

Leave a Comment