Newsperseconds.com

അമേരിക്കയിലെ സ്‌കൂളില്‍ 15 കാരി വെടിയുതിര്‍ത്തു; അധ്യാപികയും ഒരു വിദ്യാര്‍ത്ഥിയും മരിച്ചു

Untitled 1

മാഡിസണ്‍ വിസ്: വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ 15 വയസ്സുള്ള വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ നടുക്കിയ ഏറ്റവും പുതിയ സ്‌കൂള്‍ ആക്രമണമാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഒരു അധ്യാപികയും ഒരു വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും ജീവന് ഭീഷണിയില്ലാത്ത പരിക്കുകളാണ് സംഭവിച്ചത്. നാനൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

വെടിവെപ്പിന് പിന്നില്‍ 15 കാരിയെന്നാണ് റിപ്പോര്‍ട്ട്. വിസ്‌കോണ്‍സിനിലെ എബണ്ടന്റ്ലൈഫ് ക്രിസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Share this Article

Leave a Comment