Newsperseconds.com

നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണി; പോക്‌സോ കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ്‌ഐ യെ വിദ്യാര്‍ത്ഥി കടിച്ചു

Untitled 1

തൊടുപുഴ: പോക്‌സോ കേസിലെ പ്രതിയെ പിടികൂടാനെത്തിയെ എസ് ഐയെ പ്രതി കടിച്ചു മുറിവേല്‍പ്പിച്ചു. മൂന്നാര്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ അജേഷ് കെ ജോണിന്റെ കൈക്കാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കടിച്ചു മുറിവേല്‍പ്പിച്ചത്. മൂന്നാറിനു സമീപത്തുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായത്. വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് പ്രതി എസ്‌ഐയുടെ കൈയ്യില്‍ കടിച്ചത്.

എസ്‌ഐയുടെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ തമിഴ്‌നാട്ടിലെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികള്‍ ചേര്‍ന്നു പൊലീസ് വാഹനം തടഞ്ഞു. എന്നാല്‍ ഇവരുടെ എതിര്‍പ്പ് മറികടന്നാണ് സംഘം പ്രതിയെ വാഹനത്തില്‍ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി.

Share this Article

Leave a Comment