ന്യൂഡല്‍ഹി: വ്യാജരേഖ നിര്‍മ്മിച്ച് ഐഎഎസ് പരീക്ഷയില്‍ കൃത്രിമം കാണിച്ച കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജ ഖേദ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ പൂജ ഖേദ്കറിനെ ഐഎസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐഎഎസ് നിയമം, 1954ലെ 12-ാം അനുച്ഛേദം പ്രകാരമാണ് പിരിച്ചുവിട്ടത്. പുനഃ പരീക്ഷയില്‍ വിജയിക്കാതിരിക്കുകയോ സര്‍വീസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ അയോഗ്യരാകുകയോ സര്‍വീസില്‍ തുടരാന്‍ അനുയോജ്യമല്ലെന്ന് തെളിയുകയോ ചെയ്താല്‍ ആ വ്യക്തിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാരിന് അനുവാദം നല്കുന്ന നിയമമാണിത്.