സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുകയാണ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ദിനത്തില്‍ വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്മസ് ദിനത്തിനു സാധിക്കട്ടയെന്ന് ആശംസിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ Amb. ഡോ.രാജീവ്‌മേനോന്‍. പ്രാര്‍ഥനാ നിരതമാണ് ക്രിസ്മസ് നാളുകള്‍. വര്‍ണശഭളമായ ആഘോഷങ്ങള്‍ക്കും മധുരം പങ്കിട്ടുള്ള സന്തോഷവും സാന്റയോടൊപ്പം ചുവട് വെച്ച് വിശ്വാസികള്‍ ക്രിസ്മസിനെ ആനന്ദകരമാക്കുകയാണ്. പരസ്പരം സന്ദേശങ്ങള്‍ കൈമാറിയും അവര്‍ തിരുപ്പിറവിയുടെ പൊന്‍സ്മരണകള്‍ പങ്കിടും. കരുണയുടെയും കനിവിന്റെയും സന്ദേശം ഉയര്‍ത്തുന്ന ക്രിസ്മസ് ദിനത്തില്‍ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയതയിലും പ്രാര്‍ത്ഥനയിലുമൂന്നിയ ക്രിസ്മസ് ആഘോഷം ജാതിമതഭേദമന്യേ ലോകം കൊണ്ടാടുകയാണ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന ദിവസമാണ് ക്രിസ്മസ്. മതപരമായ പ്രാധാന്യത്തിനപ്പുറം, യേശു പഠിപ്പിച്ച സ്‌നേഹം, കരുണ, ക്ഷമ, അനുകമ്പ എന്നിവയുടെ സാര്‍വത്രിക മൂല്യങ്ങളും ഈ ദിവസം ഉള്‍ക്കൊള്ളുന്നു. സ്നേഹവും ത്യാഗവും സമാധാനവുമാണ് മനുഷ്യരുടെ ജീവിതം പരിപൂര്‍ണതയിലെത്തിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെയും ഇല്ലായ്മകളെയുമെല്ലാം മറന്ന് ആഘോഷിക്കപ്പെടേണ്ട ദിനമാണ് ക്രിസ്മസ്. നമ്മുടെ ആഘോഷ നിമിഷങ്ങളുടെ സന്തോഷം മറ്റുള്ളവരിലേക്കും പകരാനാകണം. ജാതിമതലിംഗ വര്‍ഗവര്‍ണ ഭേദങ്ങളില്ലാതെ സ്‌നേഹം പടരണം. പുല്‍ക്കൂടും ക്രിസ്മസ് സ്റ്റാറുകളും കരോളിന്റെ സംഗീതവും തിളങ്ങുന്ന നക്ഷത്രങ്ങളുമായി മധുരിതമാകട്ടെ ഈ വര്‍ഷത്തെ ക്രിസ്മസ് എന്നും Amb. ഡോ.രാജീവ്‌മേനോന്‍ ആശംസിച്ചു.