Newsperseconds.com

കേസ് വീണ്ടും മാറ്റി; അബ്ദുല്‍ റഹീമിന്റെ മോചനം നീളും

Untitled 1

റിയാദ്: സൗദിയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും നീട്ടി റിയാദ് കോടതി. സൗദി പൗരന്‍ അനസ് അല്‍ ശഹ്‌റിയുടെ മരണവുമായി ബന്ധപ്പെട്ടാണ് റഹീമിന് സൗദിയിലെ കോടതി വധശിക്ഷ വിധിച്ചിരുന്നത്. കൊലക്കുറ്റം ചുമത്തി 18 വര്‍ഷമായി റിയാദിലെ ജയിലില്‍ തുടരുകയാണ് അബ്ദുല്‍ റഹീം. തുടര്‍ച്ചയായി കേസ് മാറ്റിയതോടെ റഹീമിന്റെ വീടും നാടും നിരാശയിലാണ്.

2006 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. സൗദി പൗരനായ അനസ് ബിന്‍ ഫായിസ് അബ്ദുല്ല അല്‍ ശഹ്‌റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഹൗസ് ഡ്രൈവറായാണ് റഹീം സൗദിയില്‍ എത്തിയത്. വാഹനാപകടത്തെ തുടര്‍ന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളര്‍ന്ന അനസ് അല്‍ ശഹ്‌റി എന്ന 18കാരനെ പരിചരിക്കലായിരുന്നു റഹീമിന്റെ ജോലി.

Share this Article

Leave a Comment