ന്യൂഡല്‍ഹി: കോളേജുകളിലെ ജാതിവിവേചനം വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീംകോടതി. കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജല്‍ ഭുയനും അടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന പരാമര്‍ശം നടത്തിയത്. ജാതിവിവേചനം നേരിട്ടത് മൂലം ഹൈദരാബാദില്‍ ആത്മഹത്യാ ചെയ്ത രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടര്‍ പായല്‍ തദ്വിയുടെയും അമ്മമാര്‍ നല്കിയ ഹര്‍ജികളിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
യുജിസിയോട് എല്ലാ കോളേജുകളിലും ജാതിവിവേചനം ഇല്ലാതെയാക്കാന്‍ നിയമവിജ്ഞാപനം ഇറക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.ഞങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് ശരിക്കും ആശങ്കയുള്ളവര്‍ തന്നെയാണ്. സുപ്രീം കോടതി ഈ വിഷയത്തില്‍ എന്തായാലും ഇടപെടും. 2012ലെ യുജിസി നിയമങ്ങള്‍ നടപ്പിലാകുന്നുണ്ടോ എന്നറിയാനായി എന്ത് ചെയ്യാന്‍ പറ്റുമെന്ന് നമുക്ക് നോക്കാം’; ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായവും ബെഞ്ച് ആരാഞ്ഞിട്ടുണ്ട്. കൂടെ കോളേജുകളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം ജാതിവിവേചനങ്ങളുടെ പരാതികള്‍ പരസ്യമാക്കാനും ആവശ്യപ്പെട്ടു.