Newsperseconds.com

എഡിഎം നവീന്‍ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

Untitled 1

കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസ് കണ്ണൂര്‍ ഡി ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്റെ കേസ് ഡയറിയില്‍ കോടതി തൃപ്തി പ്രകടിപ്പിച്ചു.

കേസന്വേഷണം സുതാര്യമായി നടക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തേണ്ടത്. റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂ. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലെ അന്വേഷണ പുരോഗതിയും റേഞ്ച് ഡിഐജി നേരിട്ട് പരിശോധിക്കേണ്ടതാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജി കോടതി തീര്‍പ്പാക്കി.

ഇതുവരെ കണ്ണൂര്‍ എസ്പിയാണ് അന്വേഷണ മേല്‍നോട്ടം വഹിച്ചിരുന്നത്. എഡിഎമ്മിന്റേത് കൊലപാതകമാണെന്ന നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ സംശയം അടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നരഹത്യയാണോ, ആത്മഹത്യയാണോ എന്നത് അന്വേഷിച്ച് വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Share this Article

Leave a Comment