കണ്ണൂര്‍: മകളെ വര്‍ഷങ്ങളായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്‌സോ കോടതി. 15 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. കണ്ണൂര്‍ കുറുമാത്തൂരിലാണ് സംഭവം. വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് മകളെ പിതാവ് നിരന്തരമായി പീഡിപ്പിച്ചത്. 2019 മുതല്‍ പീഡിപ്പിച്ചുവെന്നാണ് മകള്‍ പോലീസിനോട് പറഞ്ഞത്.
തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷാണ് ശിക്ഷ വിധിച്ചത്. രണ്ട് വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പില്‍ 47 വര്‍ഷവുമാണ് ശിക്ഷ. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തായതോടെ അയല്‍വാസിയായ 15 കാരന്റെ പേര് മകളെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തിലാണ് പ്രതി പിതാവാണെന്ന് കണ്ടെത്തിയത്. കേസില്‍ റിമാന്‍ഡിലായിരുന്ന പിതാവ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വിദേശത്തേക്ക് പോയത്.കഴിഞ്ഞ ജൂലായില്‍ വിധി പറയേണ്ടിയിരുന്ന കേസ് പിതാവ് സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.