Newsperseconds.com

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം; ഒന്നാം പ്രതി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

Untitled 1

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഒന്നാം പ്രതി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്തത്. ഐ സി ബാലകൃഷ്ണനൊപ്പം എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

എന്‍ എം വിജയന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Share this Article

Leave a Comment