Newsperseconds.com

‘കുറ്റബോധത്തിന്റെ ആവശ്യമില്ല, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല’; പരാതിയുടെ പിന്നില്‍ മറ്റ് ഉദ്ദേശങ്ങള്‍; ബോബി ചെമ്മണ്ണൂര്‍

Untitled 1

കൊച്ചി: നടി ഹണിറോസ് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍. നാല് മാസം മുമ്പുണ്ടായ സംഭവമാണ്. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാം. വിഷമിപ്പിക്കണമെന്ന് കരുതി ഒന്നും ചെയ്തിട്ടില്ലെന്നും ബോബി പറഞ്ഞു. ഇപ്പോള്‍ പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി.

ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതിയില്‍ ഹാജരാക്കുക. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വൈദ്യപരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ല എന്നും ആവര്‍ത്തിച്ച ബോബി ചെമ്മണ്ണൂര്‍ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Share this Article

Leave a Comment