രാമനഗര്‍: രാമനഗര്‍ എരിക്ക് സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകനും കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. സിദ്ധപ്പ (65), മകന്‍ അരുണ്‍ (23) എന്നിവരാണ് മരിച്ചത്.
തിട്ടമാരനഹള്ളിയില്‍ നിന്ന് ചന്നപട്ടണയിലേക്ക് പോവുകയായിരുന്ന സിദ്ധപ്പയും അരുണും കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ചന്നപട്ടണ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചന്നപട്ടണ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.