Newsperseconds.com

മധ്യപ്രദേശിനെ അഴിമതിയുടെ തലസ്ഥാനമെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി

Untitled 1

നീമച്ച്: മധ്യപ്രദേശ് രാജ്യത്തിന്റെ ‘അഴിമതിയുടെ തലസ്ഥാനം’ ആണെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. നീമച്ച് ജില്ലയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ മകനും ഒരു ഇടനിലക്കാരനും കോടിക്കണക്കിന് രൂപയെക്കുറിച്ച് സംസാരിക്കുന്നതായി കാണിക്കുന്ന വൈറല്‍ വീഡിയോ പരാമര്‍ശിക്കവെയാണ് ഗാന്ധി ആരോപണം ഉന്നയിച്ചത്.

തന്റെ പാര്‍ട്ടി സര്‍ക്കാര്‍ 500 രൂപയ്ക്ക് എല്‍പിജി സിലിന്‍ഡര്‍ നല്‍കുമെന്നും കര്‍ഷകരുടെ 2 ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമെന്നും ഗോതമ്പിന് 2600 രൂപ കുറഞ്ഞ താങ്ങുവില നല്‍കുമെന്നും ഗാന്ധി വാഗ്ദാനം ചെയ്തു.

 

Share this Article

Leave a Comment