Newsperseconds.com

ജി സുധാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചവർക്കെതിരെ നടപടിയെടുക്കണം – ആർ സി രാജീവ്ദാസ്

Rajeev Das Rpi And G Sudhakaran

ജി സുധാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ.സി രാജീവ്ദാസ്. ഇലക്ഷൻ കമ്മീഷന്റെ സുതാര്യമായ പ്രവർത്തനത്തെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടന്ന വർഷം വരെ വെളിപ്പെടുത്തിയാണ് സുധാകരന്റെ പരാമർശം. സുധാകരനെ മാപ്പുസാക്ഷിയാക്കിക്കൊണ്ട് ആ കാലയളവിൽ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച വരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ എല്ലാവർക്കെതിരെയും കേസെടുക്കണമെന്നും ആർ സി രാജീവ് ദാസ് ആവശ്യപ്പെട്ടു. സിപിഎം കാലങ്ങളായി തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തുന്നു എന്നതിന്റെ വെളിപ്പെടുത്തൽ കൂടിയാണിത്. ഒരു പ്രദേശത്തെ മാത്രമല്ല കേരളത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണിത്. ആ കാലയളവിൽ നടന്ന മുഴുവൻ തെരഞ്ഞെടുപ്പുകളും പരിശോധിക്കണം. ജനങ്ങളുടെ മൗലികാവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണ് ഇത്. ഇലക്ഷൻ പോലെ തീർത്തും സുതാര്യമായ ഒരു സംവിധാനത്തെയാണ് സുധകരന്റെ വെളിപ്പെടുത്തലിലൂടെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതെന്നും ആർ സി രാജീവ് ദാസ് വ്യക്തമാക്കി.

മുൻപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന് സിപിഎം നേതാവ് ജി. സുധാകരൻ എൻ ജി ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന എൻജിഒ യൂണിയൻ പൂർവകാല നേതൃസംഗമത്തിൽ സംസാരിക്കവെ വെളിപ്പെടുത്തിയിരുന്നു. 1989-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമർശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് ജി. സുധാകരൻ പറഞ്ഞത്. ഈ വിഷയത്തിൽ പ്രതികരി ക്കുകയായിരുന്നു ആർ പി ഐ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ.സി രാജീവ്ദാസ്.

Share this Article

Leave a Comment