1915-ൽ രൂപീകരിച്ച ഹിന്ദുക്കളുടെ സംഘടനയായ അഖിലാ ഭാരത് ഹിന്ദു മഹാസഭയെ മലപ്പുറത്തിന്റെ മണ്ണിൽ കാലുകുത്തിക്കുകയില്ലെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഇസ്ലാമിസ്റ്റുകൾ ഉന്നയിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തുന്ന ഹിന്ദുത്വ നേതാവ് സ്വാമി ഭദ്രാനന്ദക്ക് നേരെയുള്ള രാജ്യവിരുദ്ധ ശക്തികളുടെ ഭീഷണി കലർന്ന വിദ്വേഷ പ്രതികരണങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാർ വളരെ ഗൗരവത്തോടെ തന്നെ കാണേണ്ടതാണ്. ഇക്കാരണത്താൽ തന്നെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ പിടിച്ചു പറ്റുമെന്ന് ഉറപ്പായി, അതിനാൽ മതതീവ്രവാദികളെ അഴിഞ്ഞാടാൻ ഒരിക്കലും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അനുവദിക്കരുത്.
തീവ്രവാദത്തിനും മയക്കുമരുന്ന് മാഫിയക്കും എതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന്റെ പേരിൽ പലവിധ ഭീഷണി നേരിടുന്ന വ്യക്തിയാണ് സ്വാമി ഭദ്രാനന്ദ്. പിഎഫ്ഐ എന്ന തീവ്രവാദ സംഘടനയെ രാജ്യത്ത് നിന്നും നിരോധിക്കാൻ വേണ്ടി നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ട പ്രധാന വ്യക്തി കൂടിയാണ് അദ്ദേഹം. കർണാടകയിൽ സ്ഥിര താമസമാക്കിയ സ്വാമി ഭദ്രാനന്ദ് നേരിടുന്ന ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത കർണാടക സർക്കാർ അദ്ദേഹത്തിന് സായുധ പോലീസ് സേനയുടെ സംരക്ഷണമാണ് നൽകി വരുന്ന തെന്നാണറിയുന്നത്
പ്രധാന മന്ത്രി നരേന്ദ്ര മോദിനേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തെ വിജയിപ്പിക്കാൻ വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വാമി ഭദ്രാനന്ദ് കർണാടകയിൽ കൂറ്റൻ റോഡ് ഷോ നടത്തി ചരിത്രം സൃഷ്ടിച്ചത് ജിഹാദികളെ ഏറെ ചൊടിപ്പിച്ചിരുന്നു. യു.പിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ തെക്കേയിന്ത്യയിൽ ഹിന്ദുത്വത്തിന് വേണ്ടി ശക്തമായി പോരാടുന്നതിനാൽ സ്വാമി ഭദ്രാനന്ദിന് സോഷ്യൽ മീഡിയയിലൂടെ വലിയ ആക്രമണങ്ങളാണ് നേരിടേണ്ടിവരുന്നത്.
രാജ്യത്തെ യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ വേണ്ടി രാജ്യദ്രോഹികൾ നടത്തുന്ന നാർക്കോ ടെററിസത്തിനെതിരെ 2012 മുതൽ ഒറ്റയാൾ പോരാട്ടം നടത്തിവന്ന സ്വാമി ഭദ്രാനന്ദിന്റെ പ്രയത്നത്തിന് വലിയ സ്വീകരിയത ലഭിച്ചത് 2025-ൽ സമൂഹം കണ്ട കേരളാ പോലീസിന്റെ ലഹരി വേട്ടയിലൂടെ ആയിരുന്നു. ഹിന്ദുത്വത്തിന് വേണ്ടി വാദിച്ചാൽ സ്വാമി ഭദ്രാനന്ദിന്റെ അമ്മയെ െ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുമെന്നും സ്വാമിയെ ഇല്ലാതുക്കുമെന്നുള്ള ജിഹാദികളുടെ ഭീഷണി പ്രസ്താവന പൊതുസമൂഹത്തെ ഞെട്ടിച്ച ഒന്നാണ്. ആയതിനാൽ സമാധാന അന്തരീക്ഷത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടത്താനും, സ്വാമി ഭദ്രാനന്ദിന്റെ സുരക്ഷ ഉറപ്പാക്കാനും സർക്കാരിന്റെ അടിയന്തിര ഇടപെടൽ അനിവാര്യമാണന്നും ആർ.പി.ഐ (അത്വാവാല) സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ.സി. രാജീവ് ദാസ് ആവശ്യപ്പെട്ടു.