തിരുവനന്തപുരം: ഏഴ് മാസത്തെ കുടിശ്ശികയടക്കം ധനസഹായവും ലഭിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. മരുന്നിന് പോലും വകയില്ലാതെ മാസങ്ങളായി കഷ്ടപ്പെടുന്ന കാസര്‍കോട്ടെ എന്റോസള്ഫാന് ബാധിതരുടെ ജീവിതം വളരെ കഷ്ടത്തിലായിരുന്നു. കുടിശ്ശികയടക്കം ലഭിച്ചതിനാല്‍ ദുരിതബാധിതര്‍ക്ക് അത് വലിയൊരു ആശ്വാസമേകി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ യോഗം ചേര്‍ന്നാണ് കുടിശിക കൊടുത്തുതീര്‍ക്കാന്‍ തീരുമാനമായത്. എന്‍ഡോസള്‍ഫാന്‍ സെല്‍ ചേരുന്നതടക്കം ഉടന്‍ തീരുമാനമുണ്ടാകും.