ജമ്മു കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 36 ആയി. ജില്ലയിലെ അസര്‍ ഏരിയയിലെ ട്രംഗലിന് സമീപമായിരുന്നു അപകടം. കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അധികൃതരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ കിഷ്ത്വാര്‍ ജില്ലാ ആശുപത്രിയിലേക്കും ജിഎംസി ദോഡയിലേക്കും മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സര്‍വ്വീസ് നടത്തും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. 55ഓളം യാത്രക്കാരുമായി പോയ ബസ് ബട്ടോട്ടെ-കിഷ്ത്വാര്‍ ദേശീയ പാതയില്‍ ട്രംഗല്‍-അസാറിന് സമീപം റോഡില്‍ നിന്ന് തെന്നിമാറി കൊക്കയിലേക്ക് വീഴുകയായിരുന്നു.