Newsperseconds.com

ഹരിത കൊയ്‌ത്തിൽ തിളങ്ങി കർഷക സംഗമം വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു

C214b2bc A3c8 4e51 B0bc 362d79eae300

3a047108 D0b9 47d6 A34c 567f65721438

Iv3

തൃശൂർ: മണ്ണ്, പ്ലാന്റ്സ്, സിയാസ്, എന്നി കർഷക കൂട്ടായ്മകളുടെ നേതൃത്തത്തിൽ, തൃശ്ശൂർ പ്രസ്സ് ക്ലബ് ഹാളിൽ വെച്ചു നടത്തിയ കർഷക സംഗമം, വനിതാ പ്രതിഭ സംഗമം, ആദരണീയം എന്നിവ തൃശൂർ ഡെപ്യൂട്ടി മേയർ, എം. എൽ.റോസി, ഉദ്ഘാടനം ചെയ്തു. അഡ്വ. ഏ. ഡി, ബെന്നി, അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി. മണ്ണ് കാർഷിക സെമിനാർ വടക്കാഞ്ചേരി നഗര സഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ സോയിൽ സർവ്വേ ഓഫീസർ എം. എ സുധീർ ബാബു സെമിനാർ മോഡറേറ്ററായി. മണ്ണും ജീവാണുക്കളും എന്ന വിഷയത്തിൽ ഐപിഎൽ റീജിയൺ മാനേജർ മനോജ്‌ കുമാർ,രാഹുൽ എന്നിവർ ക്ലാസ്സ് നയിച്ചു.

പ്ലാന്റ്സ് സംഘടനയുടെ ലോഗോ, തൃശൂർ സൂവോളജിക്കൽ പാർക്ക്‌ ഡയറക്ടർ ബി.എൻ നാഗരാജ് ഐഎഫ്എസ് പ്രകാശനം നടത്തി. വനിതാ ആദരണീയവും, വിത്ത്, തൈ വിതരണവും കൗൺസിലർ റെജിജോയ് ചാക്കോള നിർവഹിച്ചു.

മികച്ച കൃഷി അധിഷ്ടിത പരിപാടികൾ സംപ്രേക്ഷണം ചെയ്ത് ഇന്ത്യൻവാർത്ത യൂറ്റ്യൂബ് ചാനൽ മൂന്ന് അവാർഡുകൾ സ്വന്തമാക്കി. ചാനൽ എംഡിയും ജീവൻജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ എം സുധീർ, ഇന്ത്യൻ വാർത്ത ചീഫ് എഡിറ്റർ എസ് ആനന്ദ്, കൃഷിയിടം അവതാരകയും ഇന്ത്യൻ വാർത്ത എക്സിക്യൂട്ടീവ് എഡിറ്ററുമായ ശ്രുതി എ എസ് എന്നിവരാണ് അവാർഡിന് അർഹരായത്.

വെറ്റിനറി മേഖലയിൽ ഡോ വി. എം ഹാരിസ്, ഡോ. സുമിചന്ദ്രൻ, കൃഷി ശാസ്ത്ര രംഗത്ത് നിന്നും ഡോ. സുധീഷ് മണലിൽ, ഡോ. സ്മിത, നാട്ടിക കൃഷി ഓഫീസർ ശുഭ എൻ. വി, വനശാസ്ത്ര രംഗത്ത് ഡോ നമീർ പി. ഓ, കൃഷി എഞ്ചിനീയർ മാരായ, സിന്ധു ഭാസ്കർ, ഹരികൃഷ്ണൻ, കെട്ടിട നിർമ്മാണ രംഗത്തെ അജിത്ത് കുമാർ പണിക്കത്ത്, ഡെന്റൽ ഡോ നയന, എന്നിവരെ അവാർഡ് നൽകി ആദരിച്ചു.

വിവിധ മേഖലയിൽ പ്രഗത്ഭരായ കർഷകർ, വനിതാ കർഷകർ, മാധ്യമ പ്രവർത്തകർ എന്നിവരെയും ആദരിച്ചു. പ്ലാന്റ്സ് സെക്രട്ടറി സോജിമോൻ ആന്റണി, ട്രഷർ ഷൌക്കത്ത്, കരീം പന്നിത്തടം, ശുഭ എൻ. വി, അജിത്ത് പൂലോത്ത്, ടി പ്രദീപ് കുമാർ, രാംകുമാർ എളനാട്, ശ്രുതി എ എസ്, അശ്വതി കുട്ടി, പ്രതിഭ എന്നിവർ സംസാരിച്ചു.

Share this Article

Leave a Comment