ഉഡുപ്പി: നെജാറില്‍ സ്ത്രീയെയും മൂന്ന് മക്കളെയും ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പ്രവീണ്‍ ചൗഗുലെ പോലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചതായി എസ്പി അരുണ്‍ കുമാര്‍ അറിയിച്ചു. പ്രതിയായ ചൗഗുലെയും കൊല്ലപ്പെട്ട എയര്‍ഹോസ്റ്റസ് ഐനാസും തമ്മില്‍ ബന്ധത്തെ കുറിച്ചാണ് പോലീസ് അന്വേഷിച്ചു വരുന്നത്.
നവംബര്‍ 12 ന് നടത്തിയ കൊലപാതകത്തില്‍ ലക്ഷ്യം വെച്ചത് തന്റെ ക്യാബിന്‍ സഹപ്രവര്‍ത്തകയായ എയര്‍ ഹോസ്റ്റസ് ഐനാസിനെയാണെന്ന് പ്രതി സമ്മതിച്ചു. എന്നാല്‍ അവളുടെ അമ്മ ഹസീന (46), സഹോദരി അഫ്‌നാന്‍ (23), സഹോദരന്‍ അസീം (12) എന്നിവര്‍ ഓടിയെത്തുകയും തുടര്‍ന്ന് അവരെയും കൊലപ്പെടുത്തി.