കൊച്ചി: ആലുവയില്‍ ദാരുണമായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയെന്നു പരാതി. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ പൈസയില്‍ നിന്നും മുനീര്‍ എന്നയാള്‍ 1,200,00 രൂപ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ തിരിച്ചു നല്‍കാതത്തിനാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70,000 രൂപ തിരിച്ചു നല്‍കിയെന്നും ബാക്കി തുക നല്‍കിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.
മുനീര്‍ എന്നയാള്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് ആണ്. കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ രക്ഷിക്കാന്‍ മുന്നില്‍ നിന്നയാളാണ് മുനീര്‍ എന്നും എന്നാല്‍ പിന്നീട് പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കുകയായിരുന്നു. ഇത്തരത്തില്‍ പല തവണകളായി 1.2 ലക്ഷം രൂപയോളം പിന്‍വലിച്ചിരുന്നുവെന്നും അതില്‍ വളരെ കുറച്ച് മാത്രമാണ് തങ്ങള്‍ക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു.