Newsperseconds.com

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

Kerala Election 2nd

കോഴിക്കോട്: ത​ദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഇന്ന് വിധിയെഴുത്ത് നടന്നത്. രാവിലെ 7 മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണിയോടെ അവസാനിച്ചു.

രണ്ടാം ഘട്ടത്തില്‍ കനത്ത പോളിങാണ് അരങ്ങേറിയത്. 75.38 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമ കണക്കല്ല.

ഏറ്റവും കൂടതല്‍ പോളിങ് വയനാട് ജില്ലയിലാണ്. 77.34 ശതമാനം. കുറവ് തൃശൂര്‍ ജില്ലയില്‍. 71.88 ശതമാനം. മലപ്പുറം 76.85 ശതമാനം, കോഴിക്കോട് 76.47 ശതമാനം, കണ്ണൂര്‍ 75.73 ശതമാനം, പാലക്കാട് 75.6 ശതമാനം, കാസര്‍ക്കോട് 74.03 ശതമാനം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.

ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് ഈ മാസം 9നായിരുന്നു. 7 തെക്കൻ ജില്ലകളാണ് ആദ്യ ഘട്ടത്തിൽ പോളിങ് ബൂത്തിലെത്തിയത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ത​ദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഈ മാസം 13നാണ് വോട്ടെണ്ണൽ.

Share this Article

Leave a Comment