Newsperseconds.com

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് പണം തിരികെ നല്‍കി

Capture

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തില്‍ നിന്നും പണം കൈക്കലാക്കിയ മുനീര്‍ ബാക്കിയുള്ള തുക തിരികെ നല്‍കി. 50000 രൂപയാണ് തിരികെ നല്‍കിയത്. 1.2 ലക്ഷം രൂപ കുടുംബത്തില്‍ നിന്ന് വാങ്ങുകയും ഇതില്‍ 70000 മടക്കിനല്‍കി ബാക്കി തുക തിരികെ നല്‍കാതെ പറ്റിക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെടും എന്ന് പറഞ്ഞതിനു ശേഷമാണ് പകുതി പൈസ നല്‍കിയത്.

വാര്‍ത്ത പരന്നതോടെ ആരോപണവിധേയന്‍ പരാതിക്കാരനെ ഫോണില്‍ വിളിച്ച് പരാതി കളവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് താന്‍ തയ്യാറാവില്ലെന്നും കളവ് പറയാന്‍ കഴിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മുനീറിന്റെ ഫോണ്‍കോള്‍ ഇയാള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ പൈസയില്‍ നിന്നും മുനീര്‍ എന്നയാള്‍ 1,200,00 രൂപ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ തിരിച്ചു നല്‍കാതത്തിനാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70,000 രൂപ തിരിച്ചു നല്‍കിയെന്നും ബാക്കി തുക നല്‍കിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.

മുനീര്‍ എന്നയാള്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് ആണ്. കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ രക്ഷിക്കാന്‍ മുന്നില്‍ നിന്നയാളാണ് മുനീര്‍ എന്നും എന്നാല്‍ പിന്നീട് പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കുകയായിരുന്നു. ഇത്തരത്തില്‍ പല തവണകളായി 1.2 ലക്ഷം രൂപയോളം പിന്‍വലിച്ചിരുന്നുവെന്നും അതില്‍ വളരെ കുറച്ച് മാത്രമാണ് തങ്ങള്‍ക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു.

 

 

 

 

 

 

 

Share this Article

Leave a Comment