തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം തന്നെ ആയിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇക്കാര്യത്തില്‍ ഇനി സംശയങ്ങള്‍ വേണ്ടെന്നും സംഘാടക സമിതി യോഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം കലോത്സവത്തില്‍ ഭക്ഷണത്തെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. നോണ്‍വെജ് ഭക്ഷണം കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്ത വര്‍ഷം ബിരിയാണി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു.