Newsperseconds.com

രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് തുടക്കം

Digital census

ന്യൂഡൽഹി: രാജ്യത്തെ പതിനാറാമത് സെൻസസ് നടപടികൾക്ക് ഏപ്രിലിൽ തുടക്കമാവും. പൂര്‍ണ്ണമായും ഡിജിറ്റലായാണ് വിവര ശേഖരണം. ഇതിനായുള്ള നാല് പ്രധാന ഡിജിറ്റൽ ടൂളുകൾ പുറത്തിറക്കി. 2026ഏപ്രിൽ ഒന്നു മുതൽ സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കും. 11,718കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് ഘട്ടമായാണ് പൂര്‍ത്തീകരിക്കുക. പരമ്പരാഗതമായി പേപ്പറും ബോർഡും ഉപയോഗിച്ചുള്ള രീതി വിട്ട് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലായാണ് വിവര ശേഖരണം.

Share this Article

Leave a Comment