തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇതിന് മുമ്പ് ജനുവരിയില്‍ 35,000ലേറെ കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ഫെബ്രുവരി 24 വരെ സമര്‍പ്പിച്ച ഓണ്‍ലൈനിലെ അപേക്ഷകളില്‍ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ നല്‍കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സ്വമേധയാ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ നല്കിയ അവസരവും ‘ഓപ്പറേഷന് യെല്ലോ’ എന്ന പരിശോധനയും വഴി അനര്‍ഹര്‍ കൈവശംവച്ച കാര്‍ഡുകള്‍ തിരികെ വാങ്ങി അര്‍ഹര്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ വിതരണം.
ഇതിനകം വിതരണം ചെയ്ത 6.35 ലക്ഷം കാര്‍ഡുകളില്‍ ഏകദേശം 60,000 എണ്ണം എഎഐ വിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകളാണ്, ബാക്കി പിഎച്ച്എച്ച് വിഭാഗത്തിലെ പിങ്ക് കാര്‍ഡുകളാണ്. മഞ്ഞ കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് മാസത്തില്‍ 30 കിലോ അരിയും പിങ്ക് കാര്‍ഡുള്ളവര്‍ക്ക് കുടുംബത്തിലെ ഓരോ അംഗത്തിനും നാല് കിലോ അരി വീതവും സൗജന്യമായി ലഭിക്കും. കൂടാതെ അഞ്ച് കിലോ ഗോതമ്പും ലഭ്യമാകും. ഈ പദ്ധതിയിലൂടെ അര്‍ഹരായ കൂടുതല്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഉടന്‍; അഞ്ച് വര്‍ഷത്തില്‍ ഏഴ് ലക്ഷം കുടുംബങ്ങള്‍ക്ക് നേട്ടം
- Related News
- Latest News