Newsperseconds.com

മീനമാസ പൂജ: ശബരിമല നട 14ന് തുറക്കും

Sabarimala

പത്തനംതിട്ട : മീനമാസ പൂജകൾക്കായി ശബരിമലനട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം തെളിക്കും. മാളികപ്പുറം ക്ഷേത്രനട എം ജി മനു നമ്പൂതിരി തുറക്കും. 19 രാത്രി 10ന് നടയടയ്ക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് വീണ്ടും തുറക്കും. 23നാണ് ഉത്സവം കൊടിയേറുക. സന്നിധാനത്തെ മുറികൾ ഓൺലൈനിൽ www.onlin etdb.com വഴി ബുക്ക്‌ ചെയ്യാനാകും. 14 ദിവസംമുമ്പുവരെ ബുക്ക് ചെയ്യാം. ദർശനത്തിന് www.sabari malaonline.org വഴി വെർച്വൽ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.

Share this Article

Leave a Comment