കണ്ണൂര്‍; ഇരിട്ടിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. കരകണ്ണൂര് അയ്യന്‍കുന്നിലാണ് വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന കര്ഷകന് ജീവനൊടുക്കിയത്. മുടിക്കയം സുബ്രഹ്മണ്യന് (71) ആണ് മരിച്ചത്.
വന്യമൃഗ ശല്യം കൂടിയതിനാല്‍ രണ്ടേക്കര്‍ ഭൂമി സുബ്രഹ്മമണ്യന്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അവിടെ കൃഷി ചെയ്യാന്‍ പറ്റാതിരുന്നതിനാല്‍ കര്ഷകന് വിഷമത്തിലായിരുന്നുവെന്ന് മകള്‍ പറഞ്ഞു. ക്യാന്‍സര്‍ ബാധിതന് ആയിരുന്നു സുബ്രഹമണ്യന്‍. രണ്ടര വര്‍ഷത്തോളമായി വാടകവീട്ടില്‍ താമസിച്ചു വരികയാണ് സുബ്രഹ്മണ്യന്റെ കുടുംബം.