Newsperseconds.com

ലോക നന്മയ്ക്കായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി

Untitled Design (5)

ലോക നന്മയ്ക്കായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലും പലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ സാധാരണക്കാരായി നിരവധി പേർ കൊല്ലപ്പെടുന്നു. ര്‍ച്ചയിലൂടെയും നയതന്ത്ര തലത്തിലൂടെയും പ്രശ്നത്തിന് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വെർച്വൽ വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പുതിയ വെല്ലുവിളികളാണ് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. ലോക നന്മയ്ക്കായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടന്നത് ക്രൂരമായ ഭീകരാക്രമണമാണ്. അതിന്റെ പേരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ദുഃഖകരമാണ്. ഇന്ത്യ ഇക്കാര്യത്തിൽ അപലപിക്കുന്നു. സംയമനം പാലിക്കുകയും ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുകയുമാണ് സംഘര്‍ഷ പരിഹാരത്തിന്റെ അടിസ്ഥാന ശിലകളാകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this Article

Leave a Comment