Newsperseconds.com

ഗവര്‍ണര്‍ ആര്‍എന്‍ രവി തിരിച്ചയച്ച പത്തു ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി

Untitled 1

തമിഴ്‌നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. ഗവര്‍ണര്‍ ആര്‍എന്‍ രവി തിരിച്ചയച്ച പത്തു ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി. ബില്ലുകളിൽ ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചതിനു പിന്നാലെ പ്രത്യേക നിയമസഭ സമ്മേളനം ചേർന്നു.

ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിനിടെ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും സഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണ് ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിന് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നടത്തിയത്. സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിന് ഗവര്‍ണര്‍ തടസ്സം നില്‍ക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാര്‍ വഴി ഉന്നമിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

2020ലും 2023ലും പാസാക്കിയ രണ്ടു ബില്ലുകള്‍ വീതവും കഴിഞ്ഞ വര്‍ഷം പാസാക്കിയ ആറു ബില്ലുകളുമാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. പ്രത്യേക കാരണമൊന്നും കാണിക്കാതെയാണ് ഗവര്‍ണർ ബില്ലുകൾ തിരിച്ചയച്ചത്. ഇങ്ങനെ തിരിച്ചയയ്ക്കുന്ന ബില്ലുകൾ സഭ വീണ്ടും പാസാക്കിയാല്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതാണ് കീഴ്‌വഴക്കം.

പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിന് ഗവര്‍ണര്‍ തടസ്സം നില്‍ക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാര്‍ വഴി ഉന്നമിടുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

 

Share this Article

Leave a Comment