Newsperseconds.com

രണ്ടാം ദിവസവും റോബിന്‍ ബസിനെ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്; തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ച് പരിശോധന

Capture

പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് തുടങ്ങിയ റോബിന്‍ ബസിനെ വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. രണ്ടാം ദിവസവും റോബിന്‍ ബസ്സിനെ വിടാതെ പിന്തുടരുകയാണ് അധികൃതര്‍. തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്.

സംസ്ഥാനത്ത് ഇന്നലെ നാല് സ്ഥലങ്ങളിലായി ബസ് തടഞ്ഞു വെച്ച് 37500 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയക്കുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കയറിയ റോബിന്‍ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റില്‍ ഈടാക്കിയത്. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്‌സ് കൂടെയാണ് ഈടാക്കിയത്. ടാക്‌സിനത്തില്‍ 32000 രൂപയും പെനാല്‍റ്റി ടാക്‌സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിന്‍ മോട്ടോഴ്‌സ് അടച്ചത്.

Share this Article

Leave a Comment