പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് തരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് റോബന്‍ ബസ് ഉടമ ഇന്ന് കത്തു നല്‍കും. ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തിയാണ് കത്ത് നല്‍കുക. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാര്‍ അതിര്‍ത്തി വരെ തമിഴ്‌നാട് ആര്‍ടിസി ബസിലും ഇതിനു ശേഷം ബസുടമ ഏര്‍പ്പാട് ആക്കിയ വാഹനത്തിലുമാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്.
ഇന്നലെ സര്‍വീസിന് ഇറങ്ങിയ റോബിന്‍ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിടികൂടിയത്. 22ന് ചൊവ്വാഴ്ച റോബിന്‍ ബസ് പെര്‍മിറ്റ് സംബന്ധിച്ച് വിധി വരാനിരിക്കെ മനപ്പൂര്‍വ്വം റോബിന്‍ ബസ്സിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒത്താശയോടെ നടത്തുന്ന നാടകമാണിതെന്നാണ് റോബിന്‍ ബസുടമ പറയുന്നത്.