Newsperseconds.com

ബെംഗളൂരുവില്‍ അമ്മയും കുഞ്ഞും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു

Capture

ബംഗളൂരു: വൈറ്റ്ഫീല്‍ഡില്‍ 23 കാരിയായ യുവതിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കര്‍ണാടക ലോകായുക്ത ബി എസ് പാട്ടീല്‍ സ്വമേധയാ കേസെടുത്തു. ഞായറാഴ്ച രാവിലെ സമീപത്തെ ഫുട്പാത്തിലൂടെ നടന്ന യുവതി വൈദ്യുതി കമ്പിയില്‍ ചവിട്ടുകയായിരുന്നു. യുവതിയും കുഞ്ഞും തല്‍ക്ഷണം മരിച്ചു.

സംഭവത്തെ തുടര്‍ന്ന് ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈയിലെ ഊര്‍ജ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സെക്ഷനിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കൂടാതെ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന് വിശദമായ അന്വേഷണം നടത്തുമെന്നും കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Share this Article

Leave a Comment