Newsperseconds.com

ക്ലസ്റ്റര്‍ പരിശീലനം; സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Capture

സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാലാണ് ഒന്ന് മുതല്‍ 10 വരെ ഉള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.അതേ സമയം, കോട്ടയം, കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും.

കൊല്ലം, എറണാകുളം ജില്ലകളില്‍ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. ഈ ദിവസങ്ങളില്‍ ഈ ജില്ലക്കാര്‍ക്ക് അവധിയായിരിക്കും. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് പരിശീലനം നടക്കുക.

Share this Article

Leave a Comment