Newsperseconds.com

കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കും

Capture

കോഴിക്കോട്: കോണ്‍ഗ്രസ് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കും. നവകേരള സദസിന്റെ വേദിയില്‍ നിന്ന് 50 മീറ്റര്‍ മാറി താല്‍ക്കാലിക വേദി കെട്ടിയാണ് കോണ്‍ഗ്രസ് പരിപാടി നടത്തുന്നത്. അര ലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ ഇന്ന് കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ സംഘാടകര്‍ ആശങ്കയിലാണ്. സിപിഎം ഉള്‍പ്പെടെ പലസ്തീന്‍ നിലപാടില്‍ നിരന്തര വിമര്‍ശനം കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മറുപടിക്കുള്ള വേദികൂടിയാകും കടപ്പുറത്തെ ഇന്നത്തെ റാലി.

പലസ്തീന് പിന്തുണ നല്‍കുന്നവര്‍ക്കെല്ലാം കോഴിക്കോട് കടപ്പുറത്തേക്ക് വരാമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചതിനാല്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം മുസ്ലീം ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ അനുകൂല റാലിയില്‍ ഹമാസിനെ ‘ഭീകരവാദികള്‍’ എന്ന് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. സമുദായ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Share this Article

Leave a Comment