Newsperseconds.com

മഴ മുന്നറിയിപ്പില്‍ മാറ്റം; കൂടുതല്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; ഒരു ന്യൂനമര്‍ദ്ദത്തിന് കൂടി സാധ്യത

Capture

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ മഴ ശക്തമായി. തുടര്‍ച്ചയായി പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജന്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മഴ കനത്തതോടെ നാല് അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ട് കൂടി തുറക്കും. കക്കി, പമ്പ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല.

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കൂടി നിര്‍ദേശം.

Share this Article

Leave a Comment