കണ്ണൂര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ പരാതി നല്കി കണ്ണൂര്‍ സ്വദേശി. കര്‍ണാടകയിലെ കൊല്ലൂരില്‍ ശ്രീശാന്ത് ഉള്‍പ്പെട്ട സ്പോര്‍ട്സ് അക്കാദമി പണിയാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. കേസിലെ മറ്റു രണ്ട് പ്രതികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയും വിവിധ തീയതികളിലായി 18.70 ലക്ഷം രൂപ കൈപ്പറ്റിയതായി ചൂണ്ട സ്വദേശിയായ പരാതിക്കാരന് ആരോപിച്ചു.
2019 ഏപ്രില്‍ 25 മുതല്‍ പ്രതികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയും വിവിധ തീയതികളിലായി 18.70 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതിക്കാരന് ആരോപിച്ചു. കണ്ണപുരം സ്വദേശിയായ സരീഗ് ബാലഗോപാലാണ് പരാതിക്കാരന്. പ്രസ്തുത സ്പോര്‍ട്സ് അക്കാദമിയില്‍ പങ്കാളിയാക്കമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. ശ്രീശാന്തിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 420 (വഞ്ചന, സത്യസന്ധമല്ലാത്ത വസ്തു കൈമാറല്‍) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.