മാനനഷ്ടകേസ് ഫയൽ ചെയ്ത് മറിയക്കുട്ടി. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. ദേശാഭിമാനി പത്രാധിപർ ഉൾപ്പെടെ പത്ത് പേരാണ് പ്രതികൾ. ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമത്തിലൂടെയും അപമാനിക്കാൻ ശ്രമിച്ചതിനാണ് പരാതി നൽകിയത്.
അതേസമയം അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അവസാനം പെന്ഷന് കിട്ടി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് ഒരു മാസത്തെ പെന്ഷന് തുക കൈമാറിയത്. ജൂലൈ മാസത്തിലെ പെന്‍ഷനായ 1600 രൂപയാണ് മറിയക്കുട്ടിയ്ക്ക് നൽകിയത്.
‘ നമ്മളല്ലേ തൊഴിലാളി. തൊഴിലാളിയുടെ പേര് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ കേറിയത്. ആ തൊഴിലാളി ആരാണെന്ന് കാണിച്ച് തരണം. ആദ്യം അവര്‍ ജനങ്ങളുടെ കാര്യം പറയട്ടെ. ജീവനില്‍ കൊതിയുള്ളവര്‍ പിണറായി വിജയനെ കാണാന്‍ പോകുമോ. സിപിഐഎമ്മിന്റെ പട്ടാളം അദ്ദേഹത്തിന്റെ കൂടെയില്ലേ’, എന്നും മറിയക്കുട്ടി പറഞ്ഞു.