കൊച്ചി: കുസാറ്റ് ടെക് ഫെസ്ററിനിടെ ഉണ്ടായ അപകടം മഴ കാരണം ഉണ്ടായതല്ലെന്ന് കണ്ടു നിന്ന വിദ്യാര്‍ത്ഥികള്‍. പരിപാടി നടക്കുന്ന സേറ്റേജിലേക്കുള്ള ഗേറ്റ് തുറക്കാന്‍ വൈകിയതാണ് അപകടത്തിനുള്ള കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഗേറ്റ് തുറന്നപ്പോള്‍ എല്ലാവരും കൂടി തള്ളിക്കയറിയത് കൊണ്ടാണ് അപകടമുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
തിരക്കു കാരണം വോളിണ്ടിയേഴ്സ് ഗേറ്റ് അടച്ചു പിടിച്ചു. തുടര്‍ന്ന് എല്ലാവരും മേല്ക്കുമേല് വീണു. എല്ലാവരും അടിയില്‍പ്പെട്ടു. എണ്‍പതോളം ആളുകള്‍ ഇങ്ങനെ തിക്കിതിക്കി മേല്ക്കുമേല് വീണു. കുറേപ്പേരെ വോളിണ്ടിയേഴ്സ് വീഴാതെ പിടിച്ച് മാറ്റി. അത്ര വലിയ മഴ ഉണ്ടായിരുന്നില്ല, സെലിബ്രിറ്റി വന്നത് കൊണ്ട് തന്നെ അവരെ കാണാനുള്ള തിരക്ക് ഉണ്ടായിരുന്നു. ഗേറ്റ് തുറന്ന് ആളുകളെ ഉള്ളില്‍ കയറ്റാന്‍ വൈകിയിരുന്നു. ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് ഗേറ്റ് തുറന്നപ്പോളാണ് ഉന്തും തള്ളുമുണ്ടായത്. അടിയിലോട്ട് സ്ലോപ്പായിട്ടുള്ള സ്റ്റെപ്പാണ്. അത് കൊണ്ട് തന്നെ പിറകില്‍ നിന്ന് തള്ളല്‍ വന്നപ്പോള്‍ ഒരുപാട് പേര് വീണുപോയി. 80 ലേറെ ആളുകള്‍ മേര്‍ക്കുമേല്‍ വീണതാണ് മരണത്തിനു കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. വീണവരെ രക്ഷപ്പെടുത്താന്‍ അരമണിക്കൂര്‍ എങ്കിലും എടുത്തുവെന്ന് വിദ്യാര്തഥികള് പറഞ്ഞു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.