Newsperseconds.com

കുസാറ്റ് ദുരന്തം; മരിച്ച സാറ തോമസിന്റെ സംസ്കാരം ഇന്ന്

Untitled Design (49)

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ​ഗാന നിശയ്ക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ച സാറ തോമസിന്റെ സംസ്കാരം ഇന്ന്. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 10.30നാണ് സംസ്കാരം നടക്കുക. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ന് കൊച്ചിയിൽ നിന്ന് മൃതദേഹം താമരശ്ശേരിയിൽ എത്തിച്ചിരുന്നു.

സാറ പഠിച്ച അൽഫോൻസ ഹയർ സെക്കൻഡറി സ്കൂളിലും വീട്ടിലും ഇന്നലെ പൊതുദർശനമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരിട്ട് എത്തി സാറയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. കോരങ്ങാട് സ്വദേശികളായ തോമസ് – കൊച്ചുറാണി ദമ്പതികളുടെ മകളാണ് സാറ തോമസ്.

Share this Article

Leave a Comment