Newsperseconds.com

മാനദണ്ഡങ്ങള്‍ ലംഘിച്ചു; മൂവായിരത്തിലധികം ഉച്ചഭാഷിണികള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്തു

Capture

ലക്നൗ: ഉത്തര്‍പ്രദേശിലെ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സ്ഥാപിച്ചിരുന്ന മൂവായിരത്തിലധികം ഉച്ചഭാഷിണികളും ശബ്ദ ആംപ്ലിഫയറുകളും നിശ്ചിത മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തി. രാവിലെ 5 മുതല്‍ 7 വരെ എല്ലാ ജില്ലകളിലും 61,399 ഉച്ചഭാഷിണികള്‍ പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമോ നിശ്ചിത ഡെസിബെല്‍ പരിധിക്കപ്പുറമോ പ്രവര്‍ത്തിക്കുന്ന 3,238 ഉച്ചഭാഷിണികളോ ശബ്ദ ആംപ്ലിഫയറുകളോ പൊതുസ്ഥലങ്ങളിലും മതപരമായ സ്ഥലങ്ങളിലും നിന്ന് നീക്കം ചെയ്തതായി സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share this Article

Leave a Comment