കൊല്ലം: കാണാതായ കുട്ടിയെ ഉപേക്ഷിക്കാന്‍ കൊല്ലം ആശ്രമ മൈതാനത്തിലേക്ക് എത്തിയത് തന്റെ ഓട്ടോറിക്ഷയിലാണെന്ന് മൊഴി നല്‍കി ഡ്രൈവര്‍ സജീവന്‍ എത്തി. സ്വമേധയാ എത്തിയാണ് മൊഴി നല്‍കിയത്. തന്റെ ഓട്ടോയില്‍ കയറിയപ്പോള്‍ യുവതിക്കും കുഞ്ഞിനും മാസ്‌ക് ഉണ്ടായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. യുവതി തലയിലൂടെ ഷാള്‍ ഇട്ടിരുന്നു. 35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയയിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്.
എന്നാല്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് ഓട്ടോറിക്ഷയില്‍ കുട്ടിയുമായി കയറിയതെന്നാണ് ഡ്രൈവറുടെ മൊഴി. കുട്ടിയുമായി ഇവര്‍ ലിങ്ക് റോഡില്‍ നിന്നാണ് കയറിയതെന്നും യുവതി ആവശ്യപ്പെട്ട പ്രകാരം ഇരുവരെയും ആശ്രാമം മൈതാനത്ത് ഇറക്കിയെന്നും ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.