ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാനുള്ള തീരുമാനം സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേത്യത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
ചട്ടവിരുദ്ധമായാണ് വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ചതെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. ചാന്‍സലര്‍ എന്ന രീതിയിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടത്. സമ്മര്‍ദ്ദമുണ്ടായെന്ന് ഗവര്‍ണര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം അട്ടിമറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതിന് കാരണമെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചു.